തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് അപകടം; ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

insight kerala

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞ് അപകടം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. യന്ത്രം ഉയർത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്.റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പൈലിംഗ് യന്ത്രം ചരിഞ്ഞ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. വൈദ്യുത ലൈനിൽ തട്ടിയാണ് പൈലിങ് യന്ത്രം നിൽക്കുന്നത്. യന്ത്രം ട്രാക്കിൽ നിന്ന് പുറത്തേക്ക് എടുക്കാൻ ശ്രമം തുടങ്ങിയെങ്കിലും സാധിക്കുന്നില്ല. ഇപ്പോഴും ഇതിനായുള്ള ശ്രമം പുരോഗമിക്കുകയാണ്. ഒന്നാം നമ്പർ ട്രാക്കിൽ മാത്രമാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. മറ്റു ട്രാക്കുകളിൽ ഗതാഗതത്തെ ബാധിച്ചിട്ടില്ല.

Share This Article