കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിന് ഇരയായ ഹർഷിന നൽകിയ നഷ്ടപരിഹാര ഹർജി ഇന്ന് കോടതി പരിഗണിക്കും, ഒരു കോടി 95 ലക്ഷം രൂപയുടെ നഷ്ട പരിഹാരം ആവശ്യപെട്ടാണ് ഹർജി. കോഴിക്കോട് സിവിൽ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. നടപടി ക്രമങ്ങളുടെ ഭാഗമായി ഹർഷിനയുടെ കുടുംബം പാപ്പരാണ് എന്ന് കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളും നടക്കുന്നുണ്ട്. അതിനിടെയാണ് കോടതി ഹർജി ഇന്ന് പരിഗണിക്കുന്നത്.
2017 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവാനന്തര ശസ്ത്രക്രിയയിലാണ് ഹർഷിക അപകടം പറ്റിയത്. ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന നിയമ പോരാട്ടം ആയിരുന്നു ഹർഷിനയുടെത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റൻറ് ആയി ഹർഷിനയ്ക് ജോലിയും നൽകിയിരുന്നു.
