ചരിത്ര പ്രഖ്യാപനവുമായി IOC ; ഒളിമ്പിക്സ് താരങ്ങൾക്കെല്ലാം ധനസഹായം; 10000 US ഡോളർ വീതം

insight kerala

അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചു. എല്ലാ ഒളിമ്പിക്സ് താരങ്ങൾക്കും ഗ്രാൻ്റ് പ്രഖ്യാപിച്ചു. 10000 അമേരിക്കൻ ഡോളർ വീതം ധനസഹായം നൽകും. താരങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഗ്രാൻ്റ് നൽകുന്നത്.

ഒളിമ്പിക് ഗെയിംസിൽ സമ്മാനത്തുക നൽകണമെന്ന് സമീപകാലത്ത് നിരന്തരം ഉയർന്നുവരുന്ന ആവശ്യത്തെ തുടർന്നാണ് ഐ‌ഒ‌സി സുപ്രധാനമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഐ‌ഒ‌സി അംഗവും മുൻ എൻ‌ബി‌എ താരവുമായ പൗ ഗാസോൾ ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇത് ആദ്യം 2026 ലെ മിലാൻ കോർട്ടിന വിന്റർ ഗെയിംസിൽ മത്സരിച്ച ഏകദേശം 3,000 അത്‌ലറ്റുകൾക്ക് ലഭിക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article