ആർ ചന്ദ്രശേഖറെ കൈവിട്ട് സതീശൻ സർക്കാർ; കോടതി നിർദ്ദേശം പാലിക്കുമെന്ന് മുഖ്യമന്ത്രി

insight kerala

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി. സംസ്ഥാനപ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതിനൽകും. സി.ബി.ഐ. കുറ്റപത്രം നൽകിയ കേസിൽ പിണറായിസർക്കാർ മൂന്നുതവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു.

ഇതിന്റെപേരിൽ വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി. മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച അദ്ദേഹം ഹൈക്കോടതിയിൽ നേരിട്ടെത്തി വിശദീകരണം നൽകണം.

അനുമതിക്കാര്യം അറിയിക്കാൻ ജുലായ് രണ്ടുവരെ സമയമുണ്ടെങ്കിലും ഒരുപക്ഷേ, ഇന്ന് തന്നെ അദ്ദേഹം അറിയിക്കാൻ സാധ്യതയുണ്ട്. കോടതി മൂന്നുതവണ നിർദേശിച്ചിട്ടും പ്രോസിക്യൂഷൻ അനുമതിനൽകാത്തതാണ് മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് കാരണമാകുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ മാത്രമാണ് സി.ബി.ഐ. കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ അനുമതി നൽകാനാവില്ലെന്നുമായിരുന്നു പിണറായിസർക്കാർ സ്വീകരിച്ച നിലപാട്. കോടതി നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ്, പ്രതിസ്ഥാനത്തുള്ളത് ഐ.എൻ.ടി.യു.സി. നേതാവായിട്ടും അനുമതിനൽകാനുള്ള നിലപാടിലേക്ക് യു.ഡി.എഫ്. സർക്കാർ മാറിയത്.

ഹൈക്കോടതിനിർദേശം പാലിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ചത്. 2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതിചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തൽ. കോർപ്പറേഷൻ മുൻ ചെയർമാനായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവരാണ് പ്രതികൾ.

ഹൈക്കോടതിനിർദേശം പാലിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ചത്. 2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതിചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തൽ. കോർപ്പറേഷൻ മുൻ ചെയർമാനായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവരാണ് പ്രതികൾ.

ഐ.എൻ.ടി.യു.സി. നേതാവിനെ സംരക്ഷിക്കാൻ പിണറായിസർക്കാർ എന്തിന് ശ്രമിക്കുന്നുവെന്നത് സി.പി.എമ്മിൽപോലും സംശയമുണ്ടാക്കിയതാണ്. ആശസമരത്തിൽ സർക്കാരിനൊപ്പം ചേർന്നാണ് ആർ. ചന്ദ്രശേഖരൻ നിന്നത്. ഇത് പ്രോസിക്യൂഷൻ അനുമതി നൽകാത്തതിലുള്ള പ്രത്യുപകാരമാണെന്നും വിമർശനമുണ്ടായി.

ഐ.എൻ.ടി.യു.സി.യുടേത് കോൺഗ്രസ് നിലപാടല്ലെന്നുവരെ നേതാക്കൾക്കു പറയേണ്ടിവന്നു. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തിൽ സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചന്ദ്രശേഖരൻ സ്വീകരിച്ചിരുന്നത്

Share This Article