കെ വി നിരഞ്ജന്‍
കൊച്ചി: ബിഗ്ബോസ് താരങ്ങളും അഭിനേതാക്കളുമായ ഫിറോസ് ഖാനും മുന്‍ഭാര്യ സജ്ന നൂറും തമ്മിലുള്ള വിവാഹമോചനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അതി ഗുരുതരമായ ആരോപണങ്ങളിലേക്ക് വളരുന്നു. ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കിട്ടിയില്‍നിന്ന് ഗര്‍ഭിണിയായെന്ന് സജ്ന തന്നെ സമ്മതിക്കുന്ന ഓഡിയോ ഫിറോസ് ഖാന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് മറുപടിയായെന്നോണം, ‘മറുനാടന്‍ മലയാളി’ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അതിഗുരുതരമായ ആരോപണങ്ങളാണ് സജ്‌ന നൂറും ഉന്നയിക്കുന്നത്.
പോക്‌സോ കേസും എംഡിഎംഎയും
മുന്‍ ഭര്‍ത്താവ് ഫിറോസ് ഖാനും ആക്റ്റിവിസ്റ്റ് ദിയാ സനക്കുമെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. ഫിറോസ് ഖാനെതിരെ ലൈംഗിക-സാമ്പത്തിക പീഡനങ്ങളും ദിയാ സനക്കെതിരെ മയക്കുമരുന്ന് ഉപയോഗവുമാണ് സജ്‌ന ഉന്നയിക്കുന്നത്. 17 വയസ്സുകാരിയെ ഫിറോസ് ലൈംഗികമായി പീഡിപ്പിച്ചവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അവര്‍ പറയുന്നു. ഫിറോസിന് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ട്.തന്നെ വെട്ടിക്കൊല്ലുമെന്ന് ഫിറോസ് ഭീഷണിപ്പെടുത്തി. ലക്ഷങ്ങളുടെ കടബാധ്യതകള്‍ വരുത്തിവെക്കുകയും, തന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും സജ്‌ന പറയുന്നു. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയാണ് ഫിറോസ് സജ്‌നയെ വിവാഹം കഴിച്ചത്. ഒരു റിയാലിറ്റി ഷോ പാര്‍ട്ടിക്കിടെ മറ്റൊരു നടിയെ ഫിറോസ് ചുംബിച്ചതായി താന്‍ കണ്ടുവെന്നും അവര്‍ പറയുന്നു.
ഫിറോസ് ഒരു സൈക്കോ ആണെന്നാണ് സജ്‌ന ആരോപിക്കുന്നത്. പോക്‌സോ കേസില്‍ ജയിലില്‍ കിടക്കേണ്ടയാളാണ് അവന്‍. തന്റെ കരഞ്ഞുകാലുപിടിച്ചതുകൊണ്ടാണ് നേരത്തെ ഈ പോക്‌സോ വിഷയത്തിലെ വീഡിയോ താന്‍ ഡിലീറ്റ് ചെയ്തതെന്ന് പറഞ്ഞ സജ്‌ന, ഫിറോസ്ഖാന്‍ ആത്മഹത്യചെയ്യുമെന്ന് പറയുന്ന ഓഡിയോയും പുറത്തുവിട്ടു. ഇപ്പോള്‍ പുറത്തുവിട്ട് റസുല്‍ പൂക്കുട്ടിയുമായി ബന്ധപ്പെട്ട ഓഡിയോ, തന്റെ സുഹൃത്ത് എന്ന് നടിച്ച് ഒപ്പം കൂടിയ ദിയാ സനയാണ് ഫിറോസിന് കൊടുത്തത് എന്നും സജ്‌ന പറയുന്നു.
ദിയാസന എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നും അത് വില്‍ക്കുന്നുണ്ടെന്നും സജ്‌ന ആരോപിക്കുന്നു. ഒരിക്കല്‍ സജ്‌നയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് ലഹരി ഉപയോഗിച്ചത്. ഇതിനെ എതിര്‍ത്തപ്പോള്‍ പ്രതികാരബുദ്ധിയോടെ ദിയ പ്രവര്‍ത്തിച്ചു. തനിക്കെതിരെ വോയ്സ് ക്ലിപ്പുകള്‍ ഫിറോസിന് കൊടുത്തുവെന്നും സജ്‌ന പറയുന്നു. എന്നാല്‍ ദിയാ സന ഇതെല്ലാം നിഷേധിക്കയാണ്. താന്‍ ഡ്രഗ്‌സിനെതിരെ പരസ്യമായി പ്രതികരിക്കുന്ന ആളാണെന്നും, ഇപ്പോള്‍ നടക്കുന്ന ഓപ്പറേഷന്‍ തൂഫാനുവേണ്ടി ശക്തമായി ശബ്്ദിച്ചുവെന്നും ദിയാ സന പറയുന്നു. മറുനാടന്‍ മലയാളി ചാനലിനെതിരെയും, സജ്‌ന നൂറിനെതിരെയും താന്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ദിയ സന വ്യക്തമാക്കി. എന്നാല്‍ റസൂല്‍ പൂക്കുട്ടി അടക്കമുള്ള ഈ കേസിലെ മറ്റ് കക്ഷികള്‍ പ്രതികരിച്ചിട്ടില്ല.

റസൂല്‍ പൂക്കുട്ടിയുമായി റിലേഷന്‍ ഷിപ്പിലായിരുന്നുവെന്ന് സമ്മതിക്കുന്ന സജ്‌ന അദ്ദേഹം തന്നെ സഹായിക്കുക മാത്രമാണ് ചെയ്തയെന്നും പറയുന്നു. റസൂല്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ ഒന്നുമാവില്ലായിരുന്നുവെന്നും, ചതിയില്‍ പെട്ട് ഗള്‍ഫിലെ സെക്‌സ് റാക്കറ്റില്‍ എത്തുമായിരുന്ന തന്നെ, അവിടെനിന്ന് രക്ഷിച്ചത് റസൂല്‍ പൂക്കുട്ടി അടക്കമുള്ളവര്‍ ആയിരുന്നുവെന്നും സജ്‌ന പറയുന്നു.

