മുട്ടിൽ മരം മുറി കേസിൽ
മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി നൽകി. 4 കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് സുൽത്താൻ ബത്തേരി മാജിസ്ട്രെറ്റ് അനുമതി നൽകിയത്.
പിടിച്ചെടുത്ത മരങ്ങൾ കുപ്പാടി ഡിപ്പോയിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. മരക്കൊമ്പുകൾ ഉൾപ്പെടെയുള്ളവരുടെ കണക്കുകൂടി സമർപ്പിക്കാൻ പോലീസിന് സുൽത്താൻബത്തേരി സിജെഎം കോടതി നിർദേശിച്ചു.
നേരത്തെ 112 മരങ്ങളുടെ 800 തടികളുടെ കണക്കാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നത്. തടികൾ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായാണ് കണക്ക് കോടതി ആവശ്യപ്പെട്ടത്. മേപ്പാടി റേഞ്ച് ഓഫീസിലാണ് തടികൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്നത്
