ദേവസ്വം നിയമനം പുനഃപരിശോധിക്കും; 20 നിയമനങ്ങളിൽ ഭേദഗതി ആവശ്യമെങ്കിൽ തിരുത്തൽ വരുത്തും

insight kerala

വിവാദമായ ദേവസ്വം നിയമനങ്ങളിൽ ഭേദഗതി വരുത്തുമെന്ന് ബോർഡ് പ്രസിഡൻറ് കെ ജയകുമാർ അറിയിച്ചു. 20 നിയമനങ്ങൾ പുന പരിശോധിക്കും. ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തും. ആദ്യ ഉത്തരവ് വേണ്ട രീതിയിൽ പരിശോധിച്ചാണ് നടത്തിയത്. എന്നാൽ അത് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തും. വിജിലൻസ് ക്ലിയറൻസ് കിട്ടിയതിനുശേഷമാണ് നിയമനം നടത്തുന്നതെന്നും കെ ജയകുമാർ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി ഇടപെട്ടതിനെ തുടർന്നാണ് അടിയന്തര ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്തത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലമാറ്റ പട്ടികയുമായി ബന്ധപ്പെട്ടാാണ് പരാതികള്‍ ഉയർന്നത്. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെ പ്രധാന തസ്തികളിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടും പരാതി നൽകിയിരുന്നു.

Share This Article