കോഴിക്കോട് വീണ്ടും നിപ സംശയം; രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ

insight kerala

കോഴിക്കോട്: ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു. പരിശോധനാ ഫലം നാളെ അറിയാം.

2018ലാണ് സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് കോഴിക്കോടും മലപ്പുറത്തുമായി 17 പേര്‍ മരിച്ചിരുന്നു. പിന്നീട് 2019ല്‍ കൊച്ചിയിലും 2021ലും 2023ലും കോഴിക്കോട്ടും 2024ല്‍ മലപ്പുറത്തും നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share This Article