പാറ്റകൾ തെരുവിലേക്ക്; ഡൽഹി പൊലീസ് അനുമതി നൽകി; കർശന ജാഗ്രതയിൽ ഡൽഹി; അഭിജിത് ദീപ്കെ വിമാനത്താവളത്തിൽ

insight kerala

രാജ്യത്തെ ആദ്യ ജെൻ സി കൂട്ടായ്മയുടെ പ്രതിഷേധമെന്നോണം സമൂഹമാധ്യമങ്ങളിൽ മാത്രം ഉണ്ടായിരുന്ന ക്രോക്രോച് ജനത പാർട്ടി പരസ്യ പ്രതിഷേധവുമായി രാജ്യ തലസ്ഥാനത്തേക്ക് ഇറങ്ങുന്നു. സി ബി എസ് ഇ പുനർമൂല്യനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തർമന്ദറിലാണ് പ്രതിഷേധം നടത്തുക. ജന്ദർമന്ദിറിൽ ഉടൻ പ്രതിഷേധം ആരംഭിക്കും. ഡൽഹി പോലീസിനെ അനുമതി ലഭിച്ചിട്ടുണ്ട്. ആയിരത്തിലധികം പോലീസുകാരെ വിന്യസിച്ചു.

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹി വിമാനത്താവളത്തിൽ എത്തി. അഭിജിത്തിനെ പോലീസ് കണ്ടു. കനത്ത സുരക്ഷാ വലയത്തിലാണ് ഡൽഹിയും ജന്ദർമന്ദിറും . രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോലീസ് അനുമതി നൽകിയിരിക്കുന്നത്.പോലീസിന്റെ കർശനമായ ഉപാധികൾ അംഗീകരിച്ചുകൊണ്ട് തന്നെയാണ് പ്രതിഷേധ നടത്താൻ സിജെപി തയ്യാറാകുന്നത്.

എല്ലാ സംഘടനകളോടും പിന്തുണ നൽകാൻ പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ സംഘടന അനുകൂലിക്കുന്നുണ്ടെങ്കിലും എല്ലാവരും തെരുവിൽ ഇറങ്ങില്ല. ഒന്നോ രണ്ടോ വിദ്യാർഥി സംഘടനകളോട് പങ്കെടുക്കാൻ നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. കോൺഗ്രസ് തൽക്കാലം മാറി നിൽക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ ഒറ്റയ്ക്ക് വരരുതെന്നും ഗ്രൂപ്പുകളായി മാത്രമേ വരാവൂ എന്നുമുൾപ്പെടെയുള്ള നിർദ്ദേശമുണ്ട്. പ്രതിഷേധത്തിന് വരുന്നവർ കയ്യിൽ ഇന്ത്യൻ പതാകയും പുസ്തകവും കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടയിൽ പൊലീസുകാരോട് മോശമായി പെരുമാറരുതെന്നും അവർക്ക് പൂക്കൾ നൽകി സമാധാനപരമായ രീതിയിൽ വിയോജിപ്പ് അറിയിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. പങ്കെടുക്കുന്നവർ ഭക്ഷണം കഴിച്ച ശേഷമേ വരാൻ പാടുള്ളൂ എന്നും, പ്രതിഷേധ പരിപാടികൾ പൂർണമായും മൊബൈലിലോ ക്യാമറയിലോ ചിത്രീകരിക്കണമെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. വിമാനത്താവളത്തിൽ ഇറങ്ങുന്ന അഭിജിത്ത് ദീപ്കെയ്ക്ക് സിജെപി പ്രവർത്തകർ സ്വീകരണം നൽകുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും തനിക്ക് സ്വീകരണം ഒരുക്കരുതെന്ന് അഭിജിത്ത് നിർദേശം നൽകിയിട്ടുണ്ട്.

Share This Article