മുഖ്യമന്ത്രിക്ക് പരാതി അയച്ച് കാത്തിരിക്കുന്നു ‘കല്ലൂസ്’

insight kerala

ഇത് കല്ലൂസ്
കല്ലൂസ് എന്ന് പറഞ്ഞാൽ പെട്ടന്ന് നിങ്ങൾക്ക് മനസ്സിലാവണമെന്നില്ല മുഴുവൻ പേര് ദേവാംഗന എട്ട് ബി ക്‌ളാസിൽ പഠിക്കുന്നു
കല്ലൂവിന് ഒരു പരാതിയുണ്ട്…
പരാതി പറയേണ്ടത് കേരളത്തിന്റെ മുഖ്യമന്ത്രിയോടാണ്…
അതു കൊണ്ടു തന്നെ എങ്ങനെ മുഖ്യമന്ത്രിക്ക് കൊടുക്കും, ഒടുവിൽ രണ്ടും കൽപ്പിച്ചു ചിറ്റയോട് ചോദിച്ചു മുഖ്യമന്ത്രിയുടെ അഡ്രസ്സ് വാങ്ങി കല്ലുവിന്റെ വിഷമം അതിൽ എഴുതി മുഖ്യമന്ത്രിക്ക് അയച്ചു മറുപടി കാത്തിരിക്കുകയാണ്.
അപ്പോൾ നിങ്ങൾ ചോദിക്കും എന്താ ഇത്ര ഗൗരവപ്പെട്ട പരാതിയെന്ന്..?
ഗൗരവമുണ്ട്,കല്ലുവിന്റെ അച്ഛനും അമ്മയും വ്യവസായവകുപ്പ് ജീവനക്കാരാണ്.അച്ഛൻ സീനിയർ സൂപ്രണ്ട് ആണ് ‘അമ്മ കോപ്പറേറ്റീവ് ഇൻസ്പെക്ടറുമാണ്,ഇരുവരും
മിശ്ര വിവാഹിതരാണ്.
അച്ഛൻ പ്രമോഷൻ ആയി ഇപ്പോൾ കാസർഗോഡ് ആണ് ജോലി ചെയ്യുന്നത്.
ഭരണമാറ്റം ഉണ്ടായപ്പോൾ അച്ഛന് നാടിനടുത്തേക്ക് കിട്ടുമായിരുന്ന ട്രാൻസ്ഫർ നഷ്ടമായി, അമ്മ കുറച്ചു ദൂരെ കായംകുളത്തേക്ക് സ്ഥലം മാറ്റപ്പെട്ടു. 12 വയസായ കല്ലുവിന് അമ്മയെയും കൂടെ വിട്ട് നിൽക്കുന്ന കാര്യം ഓർക്കാൻ വയ്യ. ഇതാണ് അവളെ അലട്ടുന്ന പ്രശ്നം കുഞ്ഞു കല്ലുവിനെ നോക്കാൻ ഒരാളെയെങ്കിലും എന്നും കാണാൻ പറ്റുന്ന തരത്തിൽ ഒരു സഹായം ആവശ്യപ്പെട്ടാണ് കല്ലുവിന്റെ കത്ത്….
മുഖ്യമന്ത്രി ഡെൽഹിയിലാണെന്നും നാട്ടിലെത്തിയാൽ കല്ലുവിന്റെ വിഷമം കാണുമെന്നും പരിഹാരമുണ്ടാകുമെന്നും പ്രതീക്ഷയിലാണ് കല്ലുവിന്റെ കാത്തിരിപ്പ്….

Share This Article