മുഖ്യമന്ത്രിയ്ക്ക് ധനവും തുറമുഖവും നിയമവും വേണോ ? KC പക്ഷം

insight kerala

പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതായി കോൺഗ്രസിനുള്ളിൽ കെ സി പക്ഷത്തിന്റെ പരാതി.സാധാരണ മന്ത്രിസഭയിൽ ഓരോ മന്ത്രിമാരും കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട മൂന്നു വകുപ്പുകളാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ളത്. ധനകാര്യം, നിയമം , തുറമുഖം എന്നീ മൂന്ന് വകുപ്പുകൾ എല്ലാ മന്ത്രിസഭയിലും മൂന്ന് മന്ത്രിമാർ കൈകാര്യം ചെയ്യുന്നതാണ്. അതിനാൽ ഇതിൽ ഏതെങ്കിലും വകുപ്പ് കോൺഗ്രസിലെ മറ്റു മന്ത്രിമാർക്ക് വിഭജിച്ചു നൽകണമെന്ന് ആവശ്യം കെ സി പക്ഷം മുന്നോട്ടുവെക്കുന്നു.

നിലവിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വകുപ്പിൽ കണ്ണുവെച്ച് കെ സി പക്ഷം പിടിമുറുക്കുന്നത്. എന്നാൽ ആഭ്യന്തരവും വിജിലൻസും വിട്ടു നൽകിയ സാഹചര്യത്തിൽ നിയമവും ധനകാര്യവും തുറമുഖവും ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ വേണമെന്നാണ് വി ഡി സതീശൻ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭയിൽ തുറമുഖം അഹമ്മദ് ദേവർകോവിലും രണ്ടാം ടേമിൽ വി എൻ വാസവനുമാണ് കൈകാര്യം ചെയ്തത്. നിയമവകുപ്പ് പി രാജീവും ധനകാര്യം കെ എൻ ബാലഗോപാലുമാണ് കൈകാര്യം ചെയ്തത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തർക്കം തുടരുന്നതിനാലാണ് ലോക് ഭവനിൽ വകുപ്പ് വിഭജനം സംബന്ധിച്ച് പട്ടിക കൈമാറുന്നത്. വിജ്ഞാപനം ഇന്ന് ഏറെ വൈകിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് എല്ലാവരും.

Share This Article