പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്ഫോര്‍മറിന്റെ 220 കെ.വി. ബുഷിംഗില്‍ തകരാറ് സംഭവിച്ചതിനാല്‍ അടിയന്തിര അറ്റകുറ്റപണികള്‍ക്കായി ഈ ട്രാന്‍സ്ഫോര്‍മര്‍ ഷട്ട്ഡൗണ്‍ ചെയ്യുമെന്നും തകരാര്‍ പരിഹരിക്കാന്‍ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്പ്പറേഷന് അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്നുമുതല്‍ (12.05.2026) ഏഴ് ദിവസക്കാലയളവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെ.എസ്.ഇ.ബി.എല്‍ അറിയിച്ചു.
