AICC നിരീക്ഷകർ കേരളത്തിൽ എത്തിയത് ഒരു പ്രൊസീജിയർ അല്ലേ എന്ന് വി ഡി സതീശൻ. “അത് തുടങ്ങിയതെ ഉള്ളൂ. ഓടുന്ന വണ്ടിയിൽ ഓടരുത്. ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുക. വണ്ടി നിർത്തും. അപ്പോൾ ഇറങ്ങുക. നടപടി ക്രമങ്ങൾ പൂർത്തിയാകട്ടെ. സത്യപ്രതിജ്ഞയ്ക്കായി ഷെഡ്യൂൾ തയാറാക്കും.
അത് അനുസരിച് നടക്കും.” സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. നിയമസഭാ കക്ഷി നേതാക്കളുമായി നാളെ കൂടിക്കാഴ്ച നടത്തും. ഈ സാഹചര്യത്തിലാണ് ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുക എന്ന വിഡി സതീശന്റെ പ്രസ്താവന.
