AICC നിരീക്ഷകർ തിരുവനന്തപുരത്തെത്തി; സണ്ണി ജോസഫ് വിമാനത്താവളത്തിൽ സ്വീകരിച്ചു

insight kerala

മുഖ്യമന്ത്രി ചർച്ചയ്ക്കായി AICC നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെത്തി. Kpcc പ്രസിഡൻ്റ് സണ്ണി ജോസഫ് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. രമേശ് ചെന്നിത്തലയും ഇതേ ഫ്ലൈറ്റിൽ ഡൽഹിയിൽ നിന്നും തിരുവന്തപുരത്തേയ്ക്ക് എത്തി.

മല്ലികാർജ്ജുൻ കാർഗെയാണ് തങ്ങളെ കേരളത്തിലേക്ക് അയച്ചതെന്നും
നിയമസഭാകക്ഷി നേതാക്കളുടെ എല്ലാവരുടെയും അഭിപ്രായം തേടുമെന്നും അജയ് മാക്കൻ വ്യക്തമാക്കി. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനമെടുക്കുമെന്ന് മുകുൾ വാസ്നിക് പ്രതികരിച്ചു.

അതേസമയം താൻ ഡൽഹിക്ക് പോയത് മഹാരാഷ്ട്ര പുനസംഘടന കാര്യം ചർച്ച ചെയ്യാനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ വിജയത്തിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അഭിനന്ദിച്ചുവെന്നും ഘടക കക്ഷികളുടെ അഭിപ്രായം തേടുമോയെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിരീക്ഷിക സംഘം വിശദമായ റിപ്പോർട്ട് നൽകും. അവർ യുക്തിക്ക് അനുസരിച്ച് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article