മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കിൽ സതീശൻ കടുത്ത തീരുമാനത്തിലേക്ക് ?

insight kerala

തിരുവനന്തപുരം: യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മിന്നും വിജയങ്ങളിൽ ഒന്നായ 102 എന്ന നമ്പറിൽ എത്തിക്കാൻ കഴിഞ്ഞ മുന്നണിയെ നയിക്കേണ്ടത് ആര് എന്ന ചോദ്യം മറ്റൊരുതലത്തിലേക്ക് കടക്കുന്നു. അഞ്ചുവർഷം പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്റെ നേതൃപാടവത്തിന്റെ മികവായി ഈ വിജയത്തെ ഉയർത്തിക്കാട്ടുന്നു. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം തേടിയാണ് തീരുമാനമെങ്കിൽ കൂടുതൽ പേർ കെ സി വേണുഗോപാലിനാണ്. എന്നാൽ എംഎൽഎമാർ ആർക്കൊപ്പം എന്നതിൽ കാര്യമില്ല, എന്നാണ് വി ഡി സതീശൻ വിഭാഗം വാദിക്കുന്നത്.

അതേസമയം സീനിയോറിറ്റിക്ക് മുൻഗണന നൽകണമെന്നാണ് രമേശ് ചെന്നിത്തല വാദിക്കുന്നത്. മുന്നണിയെ പക്വതയോടെ നയിക്കാൻ ചെന്നിത്തലയ്ക്ക് മാത്രമേ കഴിയൂ എന്ന് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നു. എൻഎസ്എസ്, എസ്എൻഡിപി ഉൾപ്പെടെ സാമുദായിക വിഭാഗത്തിൻറെ പിന്തുണ വലിയ തോതിൽ ചെന്നിത്തലയ്ക്കാണ്.

എന്നാൽ മുഖ്യമന്ത്രിപദം കൈവിട്ടുപോയാൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്ന സൂചനയും സതീശൻ നൽകുകയാണ്. ഒരുപക്ഷേ പൂർണമായും വിട്ടുനിൽക്കാനുള്ള തീരുമാനവും കൈകൊണ്ടേക്കും. മന്ത്രിസഭയിൽ നിന്ന് പൂർണമായും മാറിനിൽക്കും എന്ന് പ്രസ്താവന സതീശൻ ഇറക്കിയാൽ തന്നെ അത് വലിയ പൊട്ടിത്തെറികൾക്കും പ്രത്യാഘാതങ്ങൾക്കും ഇടയാകും. അതുകൊണ്ടുതന്നെയാണ് ഏറ്റവും മികച്ച വിജയത്തിൻറെ കൊടുമുടിയിൽ നിൽക്കുന്ന ഈ വേളയിൽ തിരിച്ചടി ഉണ്ടായാൽ പൂർണമായും വിട്ടുനിൽക്കും എന്ന തന്ത്രം വി ഡി സതീശൻ പയറ്റുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article