കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല . കെ സി വേണുഗോപാലിനായി ഡൽഹിയിലും കൊല്ലത്തും ഫ്ലക്സ് ബോർഡ് ഉയർന്നു. ഡൽഹി കേരള ഹൗസിന് മുൻപിൽ കെസിയെ നായകനായി പ്രഖ്യാപിച്ച് കോൺഗ്രസ് പോസ്റ്ററുകൾ ഉയർത്തി.
നയിച്ചവൻ ജനനായകൻ എന്ന പേരിലാണ് കൊല്ലത്ത് ഫ്ലക്സ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പേരിലാണ് ബോർഡ്
കൊല്ലം ഡി സി സി ഓഫിസിനു മുൻവശത്തും
കളക്ടറേറ്റ് പരിസരത്ത് അടക്കം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ബോർഡ് ഉയർത്തിയിട്ടുണ്ട്.
വോട്ടെണ്ണൽ ദിനമായ ഇന്നലെയും വിവിധ ഇടങ്ങളിൽ കെസിക്കു വേണ്ടി ഫ്ലക്സുകൾ ഉയർന്നിരുന്നു.

