വോട്ടെണ്ണൽ ദിനത്തിൽ വിവിധ ജില്ലകളിൽ പടക്ക വില്‌പന നിരോധിച്ചു

insight kerala

വോട്ടെണ്ണല്‍ ദിനമായ തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ. പടക്കം വില്പനയ്‌ക്കും നിരോധനമുണ്ട്. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായാണ് ഇതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

വോട്ടെണ്ണല്‍ ദിവസം ജില്ലയില്‍ പൊലീസും നിയന്ത്രണം ഏര്‍പ്പെടുത്തി.ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങള്‍ അവസാനിപ്പിക്കണം. ആഹ്ലാദ പ്രകടനങ്ങളില്‍ ഡിജെ ഒഴിവാക്കണം.

പ്രകടനങ്ങളില്‍ വടി പോലുള്ള മറ്റ് ആയുധങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കൊല്ലം ജില്ലയിലും കാസർകോട്ടും പടക്ക വില്‌പനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Share This Article