വിവാഹവീട്ടിൽ നിന്ന് വരൻ്റെ സ്വർണ്ണമാല മോഷണം പോയി

insight kerala

കോഴിക്കോട് വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റ 3 പവൻ സ്വർണമാല മോഷണം പോയി. പുത്തൂർ സ്വദേശി പ്രകാശിൻ്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. വിവാഹ തലേന്ന് ഡിജെയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. എന്നാൽ അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപെട്ടില്ല. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share This Article