കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ
നിന്ന് മനുഷ്യൻ്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ
കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്
അസ്ഥികൂട അവശിഷ്ടങ്ങൾ. വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടത്. സമീപത്തായി വസ്ത്രവും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെത്തി. പുരുഷൻ്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് പൊലീസ്. ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു: തെൻമല പൊലീസും ഫൊറൻസിക്
സംഘവും സ്ഥലത്ത് പരിശോധന
നടത്തി.
തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യൻ്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി
