പവർകട്ട്; മലപ്പുറത്ത് കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസ് ഊരി പ്രതിഷേധം

insight kerala

പവർകട്ടിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസ് ഊരി പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. മലപ്പുറം ഈസ്റ്റ് കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസാണ് യൂത്ത് ലീഗ് പ്രവർത്തകർ ഊരിയെടുത്തത്.കനത്ത ചൂടിൽ വൈദ്യുതി ഇല്ലാതെ ജനം വെന്തുരുകുന്ന അവസ്ഥ അധികാരികൾ നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധം എന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.മലപ്പുറം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് ഷാഫി കാടേങ്ങൽ ,ജനറൽ സെക്രട്ടറി ഉമ്മർകുട്ടി മൊറയൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

Share This Article