“നിയുക്ത മുഖ്യമന്ത്രി
വി ഡി സതീശന് “
അഭിവാദ്യങ്ങളുമായി മലപ്പുറത്ത്ഫ്ലക്സ് ബോർഡ്.
കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ എന്ന് ബോർഡിൽ പറയുന്നു.
കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള പോര് പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാനും പ്രതിച്ഛായ വർദ്ധിപ്പിക്കാനുമായി ഡോക്യുമെന്ററികളും വീഡിയോകളും പുസ്തകങ്ങളുമായി പ്രധാന നേതാക്കൾ മത്സരരംഗത്തുണ്ട്.
രമേശ് ചെന്നിത്തലയെ പുകഴ്ത്തിക്കൊണ്ട് ‘ജനനായകൻ’ എന്ന പേരിൽ വീഡിയോ സീരീസ് പുറത്തിറങ്ങിക്കഴിഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ജീവിതം ആസ്പദമാക്കി തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകവും ഉടൻ പുറത്തിറങ്ങും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിയമസഭയിലെയും പുറത്തെയും മികച്ച പ്രസംഗങ്ങൾ ക്രോഡീകരിച്ചുള്ള പുസ്തകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

