തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോർഡ് പോളിംഗ്

AnilKumar BalaKrishnan

തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിംഗ്. തമിഴ്നാട്ടിൽ പോളിംഗ് സമയം അവസാനിച്ചു. തമിഴ്നാട്ടില്‍ 5 മണി വരെ 82.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തമിഴ്‌നാട്ടിൽ ആകെയുള്ള 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ചെന്നൈ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ പോളിംഗ് നില മെച്ചപ്പെട്ടു. രാവിലെ തന്നെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും വിജയ്, രജനീകാന്ത്, അജിത്, അരവിന്ദ് സ്വാമി തുടങ്ങിയ സിനിമാ താരങ്ങളും വോട്ട് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തുടനീളം 28,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സമാധാനപരമായ വോട്ടെടുപ്പിനായി വിന്യസിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 89.93% പേർ വോട്ട് രേഖപ്പെടുത്തി. മുർഷിദാബാദ് ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് – എ.ജെ.യു.പി (AJUP) പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

നന്ദിഗ്രാം പോലുള്ള നിർണ്ണായക മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ബിജെപി നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമിലെ ബൂത്തുകളിൽ സന്ദർശനം നടത്തി. ചിലയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വോട്ടെടുപ്പ് സമാധാനപരമായി തുടരുന്നു. ഏപ്രിൽ 29-നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തമിഴ്നാട്ടിൽ വൈകുന്നേരം 5 മണി വരെ 82.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നാമക്കലിലെ കുമാരപാളയം -97 ൽ ആണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 90.98 ശതമാനം. ഏറ്റവും കുറവ് തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിലാണ്, 66.71 ശതമാനവും.

Share This Article