നിലപാട് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം. പൂരത്തിന് പ്രധാന വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കിയാൽ മതി. പൂരം എല്ലാവിധ ചടങ്ങുകളോടും കൂടി തന്നെ നടക്കണം. പൊതുവികാരം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം. ഇത് ഇന്ന് നടക്കുന്ന യോഗത്തിൽ അറിയിക്കുമെന്നും രാജേഷ് വ്യക്തമാക്കി. പാറമേക്കാവ് ലൈസൻസിക്കെതിരെ പോലീസ് കേസെടുത്തു എന്ന വാർത്ത തെറ്റ് എന്നു സെക്രട്ടറി രാജേഷ് പറഞ്ഞു. തങ്ങൾക്ക് എതിരായ നടപടിയിൽ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം.
PESO നിർദ്ദേശപ്രകാരമാണ് എല്ലാം ചെയ്തത്.
അല്ലെങ്കിൽ നിയമപരമായി നേരിടും .6000 കിലോ വരെ സൂക്ഷിക്കാൻ ലൈസൻസിക്കു അനുവാദം ഉണ്ടെന്നും ദേവസ്വം സെക്രട്ടറി ചൂണ്ടിക്കാട്ടി.
പൂരത്തിന് പ്രധാന വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം; സാമ്പിൾ മാത്രം ഒഴിവാക്കിയാൽ മതി
