ഇടുക്കി കുമളിയിൽ സ്വകാര്യ ആശുപത്രിക്കുള്ളിൽ അതിക്രമം.
ചികിത്സയ്ക്ക് എത്തിയ ആൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിനെ ആക്രമിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കൈക്ക് വെട്ടേറ്റതിനെ തുടർന്നാണ് ഏഴ് പേരടങ്ങുന്ന സംഘം ആശുപത്രിയിലേക്ക് ചികിത്സ തേടി എത്തിയത്. ഇവർ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.ആശുപത്രി അധികൃതർ കുമളി പോലീസിൽ പരാതി നൽകി.
കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ അതിക്രമം. ചികിത്സയ്ക്ക് എത്തിയ ആൾ നേഴ്സിനെ ആക്രമിച്ചു
