കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വകുപ്പ് മേധാവിയുടെ സന്ദേശം വിവാദമായതോടെ പ്രതിഷേധവുമായി എസ്എഫ്ഐ വിദ്യാർത്ഥികൾ രംഗത്ത്. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി അയച്ച ഭീഷണി സന്ദേശമാണ് പുറത്തായത്. വ്യാകരണ വിഭാഗം മേധാവി ഡോ. സുനിൽ കുമാറാണ് ഗവേഷക വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. ഗവർണറുടെ പരിപാടിയിലെ പങ്കാളിത്തം അനുസരിച്ചായിരിക്കും വിദ്യാർഥികളോടുള്ള വകുപ്പിന്റെ ഭാവിയിലുള്ള സഹകരണമെന്നാണ് സന്ദേശത്തിലെ പ്രധാന മുന്നറിയിപ്പ്.
ഗവേഷക വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വകുപ്പിൽ നിന്ന് പലവിധ സഹായങ്ങളും ആവശ്യമായി വരുമെന്നും, അത് ലഭിക്കണമെങ്കിൽ ഗവർണറുടെ പരിപാടിയിൽ കൃത്യമായി പങ്കെടുക്കണമെന്നും സന്ദേശത്തിൽ പറയുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും സഹകരിക്കാത്തവരുടെയും വിവരങ്ങൾ വെറുതെ മനസിൽ ഓർത്തു വെക്കുകയല്ല, മറിച്ച് കൃത്യമായി എഴുതി രേഖപ്പെടുത്തി വെക്കുമെന്നും ഡോ. സുനിൽ കുമാർ വിദ്യാർഥികളെ ഓർമിപ്പിക്കുന്നുണ്ട്. 10 മണിക്ക് മുമ്പായി പരിപാടി നടക്കുന്ന സ്ഥലത്തെത്തി സീറ്റുകൾ ഉറപ്പിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
ഇതിനെതിരെയാണ് എസ്എഫ്ഐ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നത്.
പ
സ
വ
അ

