ബംഗളൂരുവിൽ താമസസ്ഥലത്തെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു

insight kerala

ബംഗളൂരുവിൽ താമസസ്ഥലത്തെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി കൊല്ലം പുതിയ പുരയിൽ പി.പി. ഉമ്മർ ആണ് മരിച്ചത്.
ബംഗളൂരുവിലെ സർജാപൂരിലുള്ള താമസസ്ഥലത്ത് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. മുറിയിലെ ഫ്രിഡ്ജ് പെട്ടെന്ന് പൊട്ടിതെറിക്കുകയായിരുന്നുമെന്നാണ് വിവരം
_​നിലവിൽ മൃതദേഹം ബംഗളൂരുവിലെ വൈദേഹി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Share This Article