എറണാകുളം മുളന്തുരുത്തിയിൽ ഭാര്യ കാർ നീക്കിയിടുന്നതിനിടെ കാറിനടിയിൽ കുടുങ്ങി ഭർത്താവിന് പരിക്ക്. മുളന്തുരുത്തി സ്വദേശി അഖിൽ രാജിനാണ് പരിക്കേറ്റത്. യുവാവ് അരമണിക്കൂറോളം കാറിനടിയിൽ കുടുങ്ങിക്കിടന്നു. ഫയർഫോഴ്സ് എത്തിയാണ് അഖിൽ രാജിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. കാറിനു മുന്നിൽ നിന്നിരുന്ന യുവാവിനെ വാഹനം ഇടിച്ച് തെറിപ്പിക്കുകയും അൻപത് മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു. പിന്നീട് മതിലിൽ ഇടിച്ചാണ് കാർ നിന്നത്. വാഹനത്തിന് അടിയിൽ കുടുങ്ങിയ അഖിൽ രാജിനെ ഫയർ ഫോഴ്സ് എത്തി വാഹനത്തിന് അടിയിലെ മണ്ണ് നീകിയാണ് പുറത്തെടുത്തത്. അപകടത്തിൽ അഖിൽ രാജിന്റെ തലക്കും കാലിനും പരിക്കുണ്ട്.
