ഗാനമേളയ്ക്കിടെ വയോധികന് മർദ്ദനം.
കൊല്ലം ആശ്രമം ക്ഷേത്ര
ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം.
ആവേശത്തോടെ നൃത്തം ചെയ്യുകയായിരുന്ന വയോധികനാണ് മർദ്ധനം ഏറ്റത് .
ഒരാൾ പ്ലാസ്റ്റിക് കസേര കൊണ്ട് വയോധികന്റെ മുഖത്തടിച്ചു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ 57 കാരൻ ബാലചന്ദ്രന് മൂക്കിന് പരിക്കേറ്റു.പരാതി ഇല്ലാത്തതിനാൽ പൊലീസ്
കേസ് എടുത്തിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ
പൊതുമധ്യത്തിൽ നടന്ന ഈ അതിക്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഗാനമേളയ്ക്കിടെ വയോധികന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു
