കൊച്ചി : 2018 ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ തകർത്തു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടാണ് മാത്യു കുഴൽ നാടിൻറെ ആരോപണം. പ്രളയത്തിന് കാരണം അധികാരത്തിൽ ഇരുന്നവരുടെ അതിമോഹമെന്നും പിണറായി സർക്കാരിന്റെ കൊള്ളയാണ് പ്രളയത്തിൽ കേരളത്തെ ഈ നിലയിൽ എത്തിച്ചതെന്നും കുഴൽനാടൻ ആരോപിച്ചു.
തോട്ടപ്പിള്ളി സ്പിൽവേ തുറന്നു വിടാതിരുന്നതാണ് കാരണം.ഇത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് എന്ന് ശബ്ദ സന്ദേശം. ഡാം മാനേജ്മെന്റിൽ വരെ പ്രശ്നങ്ങൾ ഉണ്ടായി. മാത്യു ടി തോമസിന് പങ്കുണ്ടെന്ന് കൃഷ്ണൻകുട്ടിയുടെ ശബ്ദ സന്ദേശം. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ നടന്നതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.
മന്ത്രി കെ കൃഷ്ണൻകുട്ടി തൻറെ പാർട്ടിയിലെ മുതിർന്ന നേതാവിനോട് നടത്തിയ സ്വകാര്യ സംഭാഷണത്തിലെ ശബ്ദ രേഖയാണ് കുഴൽനാടൻ പുറത്തുവിട്ടത്.
ഭരണത്തിൽ ഇരുന്നവരുടെ ആക്രാന്തവും അഴിമതിയുമാണ് പ്രളയത്തിന് കാരണമെന്ന് കുഴൽ നാടൻ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

