കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി, ജല ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ഇറാന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തൊഴിലാളിയെ തിരിച്ചറിഞ്ഞു. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ മുതുകുളത്തൂര്‍ സ്വദേശി സന്താന സെല്‍വം (40) ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ പ്ലാന്റിലെ സര്‍വീസ് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് സന്താന സെല്‍വം മരിച്ചത്. സംഭവത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും കുവൈത്ത് വൈദ്യുതിജല മന്ത്രാലയം അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ച പ്രദേശം പൂര്‍ണ്ണമായും സുരക്ഷിതമാക്കുന്നതിനായി സുരക്ഷാ ഏജന്‍സികളുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിൽ ജലവൈദ്യുത നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു
