ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ആകുമെന്ന് ജി സുധാകരൻ

AnilKumar BalaKrishnan

അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. UDF പിന്തുണയ്ക്കും. അതു സ്വീകരിക്കും. ഇലക്ഷൻ കമ്മിറ്റി ഇല്ലാതെയാണ് താൻ മത്സരിക്കാൻ ഇറങ്ങുന്നത്. നൂറിന് മുകളിൽ യോഗങ്ങളിൽ പ്രസംഗിക്കും. പൊളിറ്റിക്കൽ ക്രിമിനലുകൾ മത്സരിക്കുന്നതിനാൽ ഇക്കുറി ഇടതുപക്ഷത്തിന് തുടർ ഭരണം കിട്ടില്ല. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകില്ല എന്നും സുധാകരൻ. അതേസമയം ചേർത്തലയിൽ പി പ്രസാദിന് എതിരെ പ്രചാരണം നടത്തുമെന്നും സുധാകരൻ. പ്രസാദ് തനിക്കെതിരെ പ്രസംഗിച്ചു. തനിക്ക് പാർലമെൻ്റ് മോഹമാണെന്ന് പ്രസാദ് പറഞ്ഞു. പ്രസാദിനെതിരെ ചേർത്തലയിൽ പ്രസംഗിക്കുമെന്നും ജി സുധാകരൻ പറഞ്ഞു.

Share This Article