ആലപ്പുഴ എരമല്ലൂരിൽ വാഹനാപകടം. ടോറസും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട്ടേക്ക് പോവുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ് ടോറസിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തിൽ 40 യാത്രക്കാർക്ക് പരിക്കേറ്റു…
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. ആറു പേരുടെ നില ഗുരുതരമാണ്.
അരൂരിൽ ടോറസും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം
