മലയാളം ഇനി ഭരണഭാഷ; ബില്ലിൽ ഗവർണർ ഒപ്പിട്ടു

AnilKumar BalaKrishnan

തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കി അയച്ച ബില്ലിലാണ് കാത്തിരിപ്പിനൊടുവിൽ ഗവർണർ ഒപ്പിട്ടത്

2015-ൽ ഇത്തരമൊരു ബില്ലിന് സർക്കാർ രൂപം നൽകിയിരുന്നെങ്കിലും അന്ന് കടുത്ത പ്രതിസന്ധികൾ നേരിട്ടിരുന്നു. അന്നത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവവും പിന്നീട് രാഷ്ട്രപതിയും ബില്ല് തിരിച്ചയച്ചു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി അയൽസംസ്ഥാനമായ കർണാടക ഈ ബില്ലിനെതിരെ രംഗത്തെത്തിയതും തീരുമാനത്തെ ബാധിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് 2025-ൽ സർക്കാർ പുതിയ ബില്ല് അവതരിപ്പിച്ചത്. ഗവർണർ ഇതിൽ ഒപ്പിടാൻ വൈകിയത് ആശങ്കയുണ്ടാക്കിയിരുന്നു. ബില്ലിന് അംഗീകാരം ലഭിക്കാനായി കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article