ശബരിമലയിലെ സ്വർണ കൊടിമര മാറ്റം: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

insight kerala

തിരുവനന്തപുരം : ശബരിമല കൊടിമര മാറ്റം വിവാദത്തിന്റെ അന്വേഷണത്തിൽ മോഹൻലാലും ദിലീപും വിജിലൻസിന് മൊഴി നൽകി. സ്വർണ സംഭാവനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് താരങ്ങളിൽ നിന്ന് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.

സുഹൃത്ത് സുരേഷ് ഗോപിയാണ് സ്വർണം സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചത് എന്നാണ് മോഹൻലാലിന്റെ മൊഴി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ടു പവൻ സ്വർണം വാങ്ങി സുഹൃത്ത് വഴി പമ്പയിലെത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനനന്തപുരത്ത് വെച്ചാണ് മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തിയത്.കൊച്ചിയിൽ വച്ച് ദിലീപിന്റെ മൊഴിയും എടുത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article