സഭാ തർക്കം പരിഹരിക്കാൻ ബിജെപിയുടെ ഇടപെടൽ

insight kerala

യാക്കോബായ- ഓർത്തഡോക്സ് സഭ തർക്കം പരിഹരിക്കാനുള്ള ഇടപെടലുമായി ബിജെപി. യാക്കോബായ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
സഭയിലെ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖറും, ട്വിന്റി -ട്വിന്റി ചെയർമാൻ സാബു എം ജേക്കബും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സഭാ തർക്കങ്ങൾ പരിഹരിക്കാൻ പാർട്ടിയുടെ ഭാഗത്ത് നിന്ന് സഹായവും പിന്തുണയും ഇരു നേതാക്കളും പറഞ്ഞു. സീറോ മലബാർ സഭ നേതൃത്വവും അടുത്തിടെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉള്ള കൂടിക്കാഴ്ചകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Share This Article