പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് എന്ന് പരാതി.
14 കാരന്റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകി.
ഒടുവിൽ കൈ വളഞ്ഞു പോയെന്ന് കുടുംബം ആരോപിക്കുന്നു.
കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിൻ്റെ ഒടിഞ്ഞ കയ്യിലാണ് കഴിഞ്ഞ നവംബറിൽ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ പ്ലാസ്റ്റർ ഇടുകയും ചെയ്തു.
ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി.
ഇതോടെ കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്
കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്തു.
നിലവിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; ഒടിഞ്ഞ കൈയ്ക്ക് ചികിത്സ തേടിയ 14 കാരൻ്റ കൈ വളഞ്ഞുപോയെന്ന് പരാതി
