സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; യുവതിയുടെ കൈവെട്ടി അമ്മാവൻ

insight kerala
പ്രതീകാത്മക ചിത്രം. Photo: Shutterstock/Bubbers BB

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊടുംക്രൂരത. സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം ഉണ്ടായതിനെ തുടർന്ന് യുവതിയുടെ കൈ അമ്മാവൻ വെട്ടി. കിളിമാനൂർ ആണ് നടുക്കുന്ന സംഭവം. കിളിമാനൂർ സ്വദേശി സിന്ധുവിന്റെ കൈയാണ് അമ്മാവൻ മണിക്കുട്ടൻ വെട്ടിയത്. മണിക്കുട്ടന് വേണ്ടി പോലീസ് തിരച്ചിൽ വ്യാപകം. സിന്ധു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Share This Article