സഭയുടെ കവാടത്തിൽ എംഎൽഎമാരായ ഐ സി ബാലകൃഷ്ണനും എ കെ എം അഷ്റഫും സത്യഗ്രഹമിരിക്കുന്നു

insight kerala

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. സഭ കവാടത്തിൽ രണ്ട് എംഎൽഎമാർ വീതം സത്യാഗ്രഹം ഇരിക്കുകയാണ്. ഇന്നുമുതൽ ഐസി ബാലകൃഷ്ണനും എ കെ എം അഷറഫുംപ്രതിഷേധം ഇരിക്കുന്നു. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ സമ്മർദ്ദം ഉണ്ടെന്ന് ആരോപിച്ചുമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഈ വിഷയം ഉയർത്തി കാട്ടി സമ്മേളനത്തിന്റെ ആദ്യ ദിനം മുതൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. ആദ്യം പ്രതിഷേധമിരുന്ന രണ്ട് എംഎൽഎമാർക്ക് പകരമാണ് ഇന്നുമുതൽ മറ്റു രണ്ടുപേർ സമരമുഖത്ത് എത്തിയിട്ടുള്ളത്.

Share This Article