സി ജെ റോയിയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിക്ക് കത്തയച്ചു

insight kerala

പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ സ്വയം തോക്കെടുത്ത് വെടിവയ്ക്കാൻ ഉണ്ടായ സാഹചര്യം അന്വേഷിക്കണം. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് കത്തയച്ചു. റെയ്‌ഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് നിരന്തരം സമ്മർദ്ദം നേരിട്ടിരുന്നതായ കുടുംബത്തിൻറെ ആരോപണവും മുഖ്യമന്ത്രി പരാമർശിക്കുന്നുണ്ട്. പൊതുസമൂഹത്തിൽ നിന്ന് ഇക്കാര്യത്തിൽ നിരവധി ആശങ്കകൾ ഉണ്ടാകുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ ദുരൂഹത നീക്ക നീക്കാൻ സമഗ്രമായ അന്വേഷണത്തിന് സാധ്യമാകൂ എന്ന് മുഖ്യമന്ത്രി പറയുന്നു. കർണാടക സർക്കാറിന്റെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒരു ജുഡീഷ്യൽ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നാണ് കേരള സർക്കാരിൻറെ ആവശ്യം

Share This Article