കോഴിക്കോട് വാഹനമിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ പ്രതിയായ കൊടിയത്തൂർ പഴം പറമ്പ് സ്വദേശി ചേലപ്പുറത്ത് ഇർഫാന്റെ പേരിൽ വധ ശ്രമത്തിനു കേസ് എടുത്തിട്ടുണ്ട്. മാവൂർ പോലീസ് ആണ് ഇർഫാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൊടിയത്തൂർ പഴംപറമ്പ് സ്വദേശികളായ സുഹൃത്തുക്കളായ തൻസീഫും ,ഇർഫാനും തമ്മിൽ ഉണ്ടായ പണമിടപാടിന്റെ പേരിലെ തർക്കമാണ് കാർ ഇടിപ്പിക്കുന്നതിലേക്ക് എത്തിയത്. ഇർഫാൻ്റെ മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ തൻസീഫിനെ ഇർഫാൻ തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
അതിനു ശേഷം ഹോസ്പിറ്റലിൽ നിന്നും കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ തന്സീഫിന്റെ സഹോദരങ്ങളായ തസ്നീം ,തന്സീൽ എന്നിവർ ഇർഫാന്റെ കാർ തടഞ്ഞു.ഇർഫാൻ കാർ നിർത്താതെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ രണ്ടുപേരും ചികിത്സയിലാണ് .
കോഴിക്കോട്ടെ വാഹനാപകട കേസ് ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
