കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധവുമായി സിപിഎമ്മും കോൺഗ്രസും

insight kerala

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന മാത്രമെന്നും
കേരളത്തോട് യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നും സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതിനെതിരെ
വലിയ പ്രതിഷേധം ഉയരും,
കേന്ദ്ര അവഗണന എൽ.ഡി എഫ് ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും എം.വി ഗോവിന്ദൻ കാസർകോട് പറഞ്ഞു.
എൽ.ഡി.എഫിന്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.


കേരളത്തിന് ആശ്വാസകരമായ ഒരു പദ്ധതിയും കേന്ദ്ര ബജറ്റിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രമന്ത്രിമാർ പറഞ്ഞിരുന്നത് കേട്ട് എയിംസ് എങ്കിലും കിട്ടുമെന്ന് വിചാരിച്ചിരുന്നു. എന്നാൽ ബജറ്റ് വന്നപ്പോൾ എയിംസുമില്ല ഇല്ല അതിവേഗ റെയിൽപാതയുമില്ല. ഇതാണോ ബിജെപി നേതാക്കളും പ്രധാനമന്ത്രിയും കൊട്ടിഘോഷിക്കുന്ന വികസിത കേരളംമെന്നും വി ഡി സതീശൻ ചോദിച്ചു.കേരളം ഉണ്ടെന്ന് കാണിക്കാനാണ് കടലാമ പരിശോധന പദ്ധതി. കേന്ദ്രവും സംസ്ഥാനവും കർഷകരെ സഹായിക്കുന്നില്ല. ബജറ്റിലെ ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോർപറേറ്റുകൾക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തിലെ ധാതു സമ്പത്തിൽ പലരും കണ്ണ് വച്ചിട്ടുണ്ട്. സംസ്ഥാനവുമായി കൂടിയാലോചിച്ചു വേണം ഇക്കാര്യത്തിൽ നയരൂപീകരണം നടത്താനെന്നും വി ഡി സതീശൻ കോട്ടയത്ത് പറഞ്ഞു.

Share This Article