കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ.സി.ജെ. റോയ് ആത്‌മഹത്യ ചെയ്തു.

insight kerala

ബെംഗളുരുവിലെ ഓഫിസിൽ ഇൻകം ടാക്സ് റെയ്ഡിനിടെ സ്വയം വെടിയുതിർത്താണ് സി.ജെ റോയ് ജീവനൊടുക്കിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് റെയ്ഡിനെയാണ് സ്വന്തം തോക്ക് ഉപയോഗിച്ച് അദ്ദേഹം ജീവനൊടുക്കിയത്. റിയൽ എസ്റ്റേറ്റ് രംഗത്ത് രാജ്യത്തു തന്നെ പ്രമുഖ കമ്പനിയായ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ചെയർമാനാണ് ഡോ. സി.ജെ.റോയ്.

ഇൻകം ടാക്സ് റെയ്ഡിനിടെ ഉച്ചയോടെയാണ് ഉദ്യോഗസ്ഥർ റോയിയെ ബംഗളുരു റിച്ച്മണ്ട് സർക്കിളിലുള്ള ഓഫിസിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് പരിശോധന തുടരുന്നതിനിടെ ഡോ. റോയ് കൈവശമുണ്ടായിരുന്ന തന്നെ തോക്ക് ഉപയോഗിച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു.

കൊച്ചി സ്വദേശിയായ ഡോ. സി.ജെ റോയ് ഇന്ത്യയിലും യു എ ഇ അടക്കമുള്ള വിദേശരാജ്യങ്ങളിലും റിയൽ എസ്‌റ്റേറ്റ് രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു. 1991ൽ സ്ഥാപിതമായ കോൺഫിഡൻ്റ് ഗ്രൂപ്പ് സിനിമ നിർമ്മാണരംഗത്തും ഡജീവമായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് ഉദ്യോഗസ്ഥർ രാവിലെ പത്തുമണിയോടെയാണ് ബംഗളുരു ഓഫിസിൽ റെയ്ഡിനെത്തിയത്. തുടർന്ന് ഉച്ചയോടെ ഡോ. സി.ജെ. റോയിയെ വിളിച്ചുവരുത്തുകയായിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയും തുടർന്ന് ചില രേഖകൾ കാണണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ആ രേഖകൾ എടുക്കാനായി തൊട്ടടുത്ത മുറിയിലേക്ക് പോയ റോയ് തുടർന്ന് സ്വയം വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയുമായിരുന്നു

Share This Article