കെ പി ശങ്കരദാസിനെ ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്യും

insight kerala

നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസ്. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിൽ എത്തി റിമാൻഡ് നടപടികൾ സ്വീകരിക്കും. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. അതിനിടെ തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിൽ അന്വേഷണസംഘം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. നിലവിൽ കട്ടിളപ്പാളി കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദ്വാരപാലക ശില്പ കേസിലാണ് രണ്ടാമതും അറസ്റ്റ് രേഖപ്പെടുത്താൻ പോകുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് രണ്ടാമത്തെ അറസ്റ്റിന് ശുപാർശ നൽകിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ ആണ് തന്ത്രി. അതിനിടെ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി എസ് പ്രശാന്തിനെ എസ് ഐ ടി ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകും.

Share This Article