ശബരിമലയിൽ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ വിജിലൻസ് കേസ്

insight kerala

ശബരിമലയിലെ നെയ്യ് വില്പനയിലെ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. ശബരിമലയിൽ അഭിഷേകത്തിന് ശേഷമുള്ള നെയ് വിൽപ്പനയിൽ ക്രമക്കേട് നടന്നതായി വിജിലൻസ് തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ 33 പേർ പ്രതിപട്ടികയിൽ ഉണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസിന്റെ പ്രത്യേകസംഘം അന്വേഷിക്കണം. ഒരു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഉദ്യോഗസ്ഥരെ പ്രതി ചേർക്കുന്നതിൽ മുൻകൂർ അനുമതി ആവശ്യമില്ല. നെയ് വിൽപ്പനയിലൂടെ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോർഡിന് നൽകിയിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണക്കുകളുടെ പൊരുത്തക്കേടും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.

Share This Article