പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാനെത്തിയ യുവാവിന് ദാരുണാന്ത്യം : മരണം ടെസ്റ്റ് ഡ്രൈവിനിടെ

insight kerala

കൊച്ചി : പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാനെത്തിയ യുവാവിന് ദാരുണാന്ത്യം . വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തില്‍ മരിച്ചത്. അമ്മയുമൊത്ത് ബൈക്ക് വാങ്ങാനെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ബൈക്ക് ഷോറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയപ്പോൾ യുവാവ് അപകടത്തിൽപെടുകയായിരുന്നു .

മാർച്ച് 15ന് നിധിന്റെ പിറന്നാളാണ്. പിറന്നാൾ സമ്മാനമായി പുതിയ ബൈക്ക് വാങ്ങാനാണ് അമ്മയും മകനും കൂടി കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എത്തിയത്. തുടർന്ന് അമ്മയെ ഷോറൂമില്‍ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോകുകയായിരുന്നു.

എളംകുളം ഭാഗത്തെത്തി യൂ ടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ചു മിനിറ്റിലേറെ നേരം റോഡില്‍ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article