താൻ ക്യാൻസർ ബാധിതനാണെന്ന് ISRO മേധാവി; രോഗം സ്ഥിരീകരിച്ചത് ആദിത്യ എൽ-1 വിക്ഷേപണ ദിനത്തിൽ | ISRO Chief S. Somnath

insight kerala

തിരുവനന്തപുരം: താൻ ക്യാൻസർ ബാധിതനായി ചികിത്സയിലാണെന്ന വെളിപ്പെടുത്തലുമായി ISRO (Indian Space Research Organisation) മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് രോഗം സ്ഥിരീകരിച്ചതെന്ന് തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സ്‌കാനിംഗിൽ വയറ്റിലാണ് ക്യാൻസർ ബാധ കണ്ടെത്തിയത്. ചന്ദ്രയാൻ 3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ അത് വ്യക്തമായിരുന്നില്ല. തനിക്കും കുടുംബത്തിനും ഇത് വലിയ ഞെട്ടലുണ്ടാക്കി. കീമോ തെറാപ്പി ചികിത്സയ്ക്ക് വിധേയനായി. പൂർണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയമല്ല. പരിശോധനകൾ നിരന്തരം നടത്തിവരികയാണ് – സോമനാഥ് പറഞ്ഞു.

‘അര്‍ബുദബാധ കണ്ടെത്തിയതിനെ തുടര്‍പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അഞ്ചാം ദിനം മുതല്‍ ജോലിയിലേക്ക് പ്രവേശിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. ഇപ്പോള്‍ എന്റെ ജോലികള്‍ തുടരുകയാണ്.എങ്കിലും പരിശോധനകള്‍ തുടരുന്നുണ്ട്‌- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article