18 മാസം കൊണ്ട് കുറച്ചത് 108 കിലോ ഭാരം : ആനന്ദ് അംബാനി നിസാരനല്ല

insight kerala

മുംബൈ: ആനന്ദ് അംബാനിയും രാധിക മെർച്ചൻറും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായി നടക്കുന്ന സൽക്കാര വാർത്തകളാണ് മാധ്യമങ്ങളിലെങ്ങും. എല്ലാ കാര്യങ്ങൾക്കും നെ​ഗറ്റീവ് കണ്ടെത്തുന്നവർ ഉണ്ടാകുമെന്നത് ഉറപ്പാണല്ലോ. ഈ വിവാഹാഘോഷങ്ങൾ നടക്കുമ്പോൾ അത്തരത്തിൽ വന്ന നെ​ഗറ്റീവ് കമന്റുകളിലധികവും ആനന്ദ് അംബാനിയുടെ വണ്ണത്തെ കുറിച്ചായിരുന്നു. എന്നാൽ വണ്ണം ഒരു പ്രശ്നമേയല്ലാ എന്ന് തെളിയിച്ച ആളാണ് അദ്ദേഹം.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻറെ മത്സരവേദികളിലെല്ലാം ആനന്ദും അമ്മ നിത അംബാനിയും സ്ഥിര സാന്നിധ്യങ്ങളാണെന്നതിൽ മുംബൈ ഇന്ത്യൻസിനെപ്പോലെ ക്രിക്കറ്റ് ആരാധകർക്കും സുപരിചിതനാണ് ആനന്ദ് അംബാനി. ആനന്ദിനെ കാണുമ്പോൾ ആരാധക മനസിൽ ആദ്യമെത്തുക ആ വലിയ ശരീരം തന്നെയാണ്. എന്നാൽ ഐപിഎല്ലിൽ ആനന്ദ് അംബാനി ഒരിക്കൽ ആരാധകരെ ഞെട്ടിച്ചിട്ടുമുണ്ട്.

2016ലെ ഐപിഎല്ലിലായിരുന്നു അത്. തടിച്ച ശരീരപ്രകൃതിയുള്ള ആനന്ദ് ശരീരഭാരം കുറച്ച് പുതിയ രൂപത്തിലെത്തിയാണ് 2016ൽ ആരാധകരെ അമ്പരപ്പിച്ചത്. വെറും 18 മാസത്തിനുള്ളിൽ 108 കിലോ ശരീര ഭാരമാണ് ആനന്ദ് അന്ന് കുറച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആനന്ദ് എങ്ങനെ ഇങ്ങനെ മെലിഞ്ഞുവെന്ന് ആരാധകർ അന്വേഷിച്ചിരുന്നു. വിനോദ് ചന്നയെന്ന ഫിറ്റ്നെസ് ട്രെയിനറായിരുന്നു ആനന്ദിൻറെ ഈ അസാധരണ ശരീരമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത്. കർശനമാ ഡയറ്റും കഠിനമായ വ്യായാമവും കൊണ്ടാണ് വിനോദ് ചന്ന ആനന്ദ് അംബാനിയുടെ ശരീരത്തിൽ അത്ഭുതം കാട്ടിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആനന്ദ് എങ്ങനെയാണ് 108 കിലോ ഭാരം ഒന്നര വർഷത്തിനുള്ളിൽ കുറച്ചതെന്ന ചോദ്യത്തിന് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ വിനോദ് ഒരിക്കൽ പറ‍ഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ജങ്ക് ഫുഡ് ധാരാളം കഴിക്കുന്ന സ്വഭാവക്കാരനായിരുന്നു ആനന്ദ്. ആനന്ദിൻറെ ഭക്ഷണത്തിൽ നിന്ന് ആദ്യം തന്നെ ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കി. പ്രോട്ടീൻ അടങ്ങിയതും കലോറി കുറഞ്ഞതും നാരുകളടങ്ങിയതുമായ ഭക്ഷണവും ആനന്ദിൻറെ ഡയറ്റിൽ കൂുതലായി ഉൾപ്പെടുത്തി. ഒപ്പം ദിവസവും അഞ്ചോ ആറോ മണിക്കൂർ കഠിനമായ വ്യായാമവും കൊണ്ടാണ് ആനന്ദിനെ മെലിയിച്ചതെന്നായിരുന്നു വിനോദ് ചന്ന പറഞ്ഞത്. ഒന്നരവർഷം കൊണ്ട് ആനന്ദ് ശരീരഭാരം 108 കുറച്ചത് പലർക്കും പ്രചോദനമായിരുന്നു.

കഴിഞ്ഞ ഐപിഎല്ലിലും ഈ വർഷം ആദ്യവും ആനന്ദ് വീണ്ടും പഴയരൂപത്തിലേക്ക് പോയത് കണ്ട ആരാധകർ നിരാശരായിരുന്നു. എന്നാൽ കടുത്ത ആസ്തമ രോഗിയായ ആനന്ദ് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകളാണ് വീണ്ടും തടി കൂടാൻ കാരണമായതെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ നിത അംബാനി തന്നെ വ്യക്തമായിരുന്നു. സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നത് വിശപ്പ് കൂട്ടുമെന്നും കൂടുതൽ ഭക്ഷണം കണിക്കുന്നതോടെ ശരീരഭാരം കൂടുമെന്നും യുകെയിലെ ആസ്തമ ആൻഡ് ലങിൻറെ പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആസ്തമ ഉള്ളതുകൊണ്ടുതന്നെ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിലും ആനന്ദിനിപ്പോൾ ബുദ്ധിമുട്ടുണ്ട്. ഇതാണ് വീണ്ടും തടി കൂടാൻ കാരണമായത്.

Share This Article