കൊല്ലത്ത് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

insight kerala

കൊല്ലം: പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. വിളക്കുടി ഗ്രാമപഞ്ചായത്തംഗങ്ങളാണ് തമ്മിൽ തല്ലിയത്. എൽഡിഎഫ് – യുഡിഎഫ് അംഗങ്ങളാണ് തമ്മിൽ തല്ലിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. പിന്നാലെ ഇന്ന് യോഗത്തിൽ അംഗങ്ങൾ ഏറ്റുമുട്ടി. ഒടുവിൽ പോലീസ് എത്തിയാണ് അംഗങ്ങളെ പിരിച്ചുവിട്ടത്.

കൂട്ടത്തല്ലിൽ‌ ഇരുവിഭാഗക്കാർക്കും പരിക്കേറ്റു. കഴിഞ്ഞ ആഴ്ച യുഡിഎഫിന് പഞ്ചായത്തിന്റെ ഭരണം നഷ്ടമായിരുന്നു. എന്നാൽ കോൺഗ്രസ് അംഗമായ ശ്രീകലയാണ് നിലവിൽ പഞ്ചായത്ത് പ്രസിഡന്റ്. അതിന് ശേഷം നടന്ന ആദ്യ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് കൂട്ടത്തല്ലുണ്ടായത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article