മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്കി. എന്‍സിപിയില്‍ രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറം എന്ന് ധാരണയുണ്ടായിരുന്നെന്നും വിഷയത്തില്‍ മുന്നണി നേതൃത്വം ഇടപെടണമെന്നുമാണ് ആവശ്യം.
മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് നേരത്തെ തന്നെ തോമസ് കെ തോമസ് പരസ്യ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. എന്‍സിപിയില്‍ ആദ്യ രണ്ടര വര്‍ഷം മന്ത്രി സ്ഥാനം എ കെ ശശീന്ദരനും ശേഷിക്കുന്ന രണ്ടര വര്‍ഷം തനിക്കും എന്നായിരുന്നു ധാരണ. പക്ഷേ പി സി ചാക്കോ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതോടെ ഈ ധാരണയില്‍ മാറ്റം വരുത്തിയെന്നാണ് തോമസ് കെ തോമസിന്റെ ആരോപണം.
ആദ്യത്തെ ധാരണ പ്രകാരമുള്ള തീരുമാനം നടപ്പിലാക്കണം എന്ന ആവശ്യത്തിലുറച്ചാണ് ഇപ്പോള്‍ എംഎല്‍എ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
എന്നാല്‍ അഞ്ച് വര്‍ഷവും എകെ ശശീന്ദ്രന് തന്നെ മന്ത്രിയായി തുടരുമെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വം. ഒരുതരത്തിലുള്ള ധാരണയും ഇല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് തോമസ് കെ തോമസിന്റെ ആരോപണം.
- പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷിച്ച പ്രതി മരിച്ച നിലയിൽ

- പ്രവാസി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽയൂട്യൂബർ ഖാദർ കരിപ്പൊടി കാസർകോട് ടൗൺ പോലീസിൽ കീഴടങ്ങി

- ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണം; അധ്യാപകന് ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്തു; ജിജോ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

- തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാറിൽ ബൈക്ക് ഇടിച്ച് അപകടം.കോളേജ് വിദ്യാർഥി മരിച്ചു

- നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ


