തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന്റെ സഹായ കേന്ദ്രത്തെ മറച്ച് സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സ്, ഫ്ലാഗ് കോഡിന്റെ ലംഘനമെന്ന് ചീഫ് സെക്രട്ടറിക്ക് പരാതി. സെക്രട്ടേറിയേറ്റിലെ സിപിഎം സംഘടനയാണ് ഫ്ലക്സ് സ്ഥാപിച്ചത്.

ദേശീയ പതാകയെ അശോക ചക്രം ഇല്ലാതെ രൂപഭേദം വരുത്തിയാണ് കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതെന്നും ഫ്ലാഗ് കോഡ് ലംഘനത്തിന് സംഘടനയുടെ ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി ടി.ഐ അജയകുമാർ കത്ത് നൽകി.

സെക്രട്ടേറിയേറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപത്തായി പരസ്യം പതിക്കരുതെന്നാണ് നിയമം. ഇത് കാറ്റിൽ പറത്തിയാണ് സഹായ സംഘത്തെ മറച്ച് ഇടതു സംഘടനയുടെ കൂറ്റൻ ഫ്ലക്സ് ഉയർന്നത്. രാജ്യത്തിന്റെ പതാകയെ രൂപഭേദം വരുത്തി പ്രദർശിപ്പിച്ചിരിക്കുന്നത് ഗുരുതര തെറ്റാണെന്നും ഇടതു സംഘടനയുടെ അംഗികാരം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഫ്ലാഗ് കോഡ് ലംഘന പരാതി ആയതിനാൽ ചീഫ് സെക്രട്ടറിയുടെ ഓഫിസ് ഉടൻ തന്നെ സംഭവ സ്ഥലം സന്ദർശിക്കും. നിയമം ലംഘിച്ച ഫ്ലക്സ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകുമെന്നും ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകുമെന്നുമാണ് ലഭിക്കുന്ന സൂചന
- “പെൺമക്കൾ എന്ന് പറഞ്ഞിട്ടില്ല; മക്കൾ എന്നാണ് പറഞ്ഞത്”; മുഖ്യമന്ത്രിയുടെ വിശദീകരണം
- സിനിമയുടെ വ്യാജപതിപ്പുകൾക്കെതിരെ കർശന നടപടി; 1263 വെബ്സൈറ്റുകളും 4996 ടെലഗ്രാം ചാനലുകളും നിരോധിച്ചു
- വടകര ലഹരി കേസ്; ഞെട്ടിക്കുന്ന വിവരങ്ങൾ ; പെൺകുട്ടികളെ അധ്യാപികമാർ ലക്ഷ്യമിട്ടു ; ഡാൻസ് ക്ലാസ് മറയാക്കി
- ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു
- എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു






